ETV Bharat / bharat

രണ്ട് വാഹനങ്ങള്‍ക്ക് നടുവിലായി ലോറി; സംശയം തോന്നി പൊലീസിന്‍റെ പരിശോധന, പിടികൂടിയത് 810 കിലോ കഞ്ചാവ്, മൂന്ന് പേരും പിടിയില്‍ - AP POLICE SEIZED GANJA

ഒഡിഷ അതിർത്തിയിലെ രാമഭദ്രപുരം കോട്ടക്കി ചെക്ക്‌പോസ്റ്റിൽ വച്ച് ആന്ധ്രാപ്രദേശ് പൊലീസാണ് കഞ്ചാവ് വേട്ട നടത്തിയത്.

POLICE SEIZED GANJA  ANDHRA PRADESH POLICE  കഞ്ചാവ് പിടികൂടി  CANNABIS SEIZED IN ANDHRA PRADESH
AP Police personnel with the arrested persons (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 14, 2024, 7:10 PM IST

വിജയനഗ്രാം (ആന്ധ്രാപ്രദേശ്): 810 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശികളായ ഹക്കും സോളങ്കി, മകൻ അനിൽ സോളങ്കി, ഒഡിഷ സ്വദേശി ജ്യോതിഭൂഷൺ ബെഹ്‌റ എന്നിവരാണ് പിടിയിലായത്. അനധികൃതമായി ലോറിയിലാണ് കഞ്ചാവ് കടത്തിയത്. ഒഡിഷ അതിർത്തിയിലെ രാമഭദ്രപുരം കോട്ടക്കി ചെക്ക്‌പോസ്റ്റിൽ വച്ചാണ് ആന്ധ്രാപ്രദേശ് പൊലീസ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (ഡിസംബർ 13) ആണ് സംഭവം. രണ്ട് വാഹനങ്ങൾക്ക് നടുവിലായാണ് ലോറി വന്നിരുന്നത്. പൊലീസ് ചെക്കിങ്ങിനിടെ ലോറി അറ്റകുറ്റപ്പണികൾക്കായി വിശാഖപട്ടണത്തേക്ക് കൊണ്ടുപോകുകയാണെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ സംശയം തോന്നിയ പൊലീസ് ലോറി പരിശോധിച്ചപ്പോഴാണ് 20 ലക്ഷം രൂപ വിലവരുന്ന 810 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുന്നത്. ഇതേത്തുടർന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

അടുത്തിടെ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ സംസ്ഥാനത്ത് മയക്കുമരുന്ന് ഒരു വിപത്തായി ഉയർന്നുവന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മയക്കുമരുന്ന് മാഫിയകളെ തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read: സ്‌കാനർ പരിശോധനക്കിടെ പെരുമാറ്റത്തില്‍ പന്തികേട്; സന്നിധാനത്തെത്തിയ ആന്ധ്രാ സ്വദേശിയുടെ പക്കല്‍ നിന്ന് കഞ്ചാവ് പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.