ജമ്മു കാശ്‌മീര്‍: വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് സംഭവം.
സമഗ്ര ശിക്ഷാ റംബനിൽ അസിസ്റ്റന്‍റ് എൻജിനീയറായ യാവർ അമീനാണ് വീട്ടുജോലിക്കായി നിന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഭാര്യ ജമ്മുവിലേക്ക് പോയതിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന അമീൻ, തന്നെ ബലാത്സംഗം ചെയ്തെന്നാണ് 18 കാരിയായ പെൺകുട്ടി ബനിഹാൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതി കുറച്ച് മരുന്ന് നൽകിയെന്നും ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിന് പിന്നാലെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
Also Read: സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഓൺലൈൻ വിവരങ്ങൾ മോഷ്‌ടിച്ച് വിദേശത്ത് വിറ്റു ; യുവാവ് അറസ്റ്റിൽ