ETV Bharat / bharat

'സുരക്ഷിത ഭാരതം' സാക്ഷാത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കും; നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് അമിത് ഷാ - AMIT SHAH THANKING MODI - AMIT SHAH THANKING MODI

മോദി സർക്കാരിൻ്റെ മൂന്നാമൂഴത്തിൽ ആഭ്യന്തര മന്ത്രിയായും സഹകരണ മന്ത്രിയായും വീണ്ടും നിയമിച്ചതിന് പ്രധാനമന്ത്രിയോട് അമിത് ഷാ നന്ദി പറഞ്ഞു. കർഷകരെയും ഗ്രാമങ്ങളെയും ശാക്തീകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

AMIT SHAH  MINISTRY OF HOME AFFAIRS  ആഭ്യന്തര മന്ത്രി അമിത് ഷാ  മോദിയോട് നന്ദി പറഞ്ഞ് അമിത് ഷാ
Amit Shah (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 10:51 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പുകളില്‍ മന്ത്രിയായി വീണ്ടും നിയമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് അമിത് ഷാ. തന്നെ വിശ്വസിച്ചതിനും ചുമതലകള്‍ വീണ്ടും ഏല്‍പ്പിച്ചതിനും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

മോദി സർക്കാരിൻ്റെ മൂന്നാമൂഴത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സംരംഭങ്ങൾ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ പ്രധാനമന്ത്രി മോദിയുടെ 'സുരക്ഷിത ഭാരതം' എന്ന കാഴ്‌ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പുതിയ സമീപനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു.

'മോദിജിയുടെ നേതൃത്വത്തിന് കീഴിൽ സഹകരണ മന്ത്രാലയം കർഷകരെയും ഗ്രാമങ്ങളെയും ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായി തുടരുകതന്നെ ചെയ്യും. കർഷകരെയും ഗ്രാമങ്ങളെയും "സഹകാർ സെ സമൃദ്ധി" എന്ന മോദിജിയുടെ കാഴ്‌പ്പാടിലൂടെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് 7,44,716 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ഇത്തവണ വിജയിച്ചത്. 2,66,256 ലക്ഷം വോട്ടുകൾ നേടിയ കോൺഗ്രസിൻ്റെ സോണാൽ പട്ടേലിനെ പിന്തള്ളിക്കൊണ്ട് ഷാ 10,10,972 ലക്ഷം വോട്ടുകൾ നേടി. എൽ കെ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു നേരത്തെ ഈ സീറ്റില്‍ നിന്നും ലോക്‌സഭയിലേക്ക് എത്തിക്കൊണ്ടിരുന്നത്.

Also Read: അധികാരമേറ്റ് മോദി; കര്‍ഷക ക്ഷേമപദ്ധതിയില്‍ ഒപ്പിട്ട് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.