ETV Bharat / bharat

യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകും, ഉടന്‍ പ്രഖ്യാപിക്കും; അഖിലേഷ് യാദവ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നല്‍കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്‌ദാനം.

Samajwadi and congress  SP alliance with congress  Akhilesh yadav  സമാജ്‌വാദി പാര്‍ട്ടി  അഖിലേഷ് യാദവ്
Akhilesh Yadav
author img

By ETV Bharat Kerala Team

Published : Feb 21, 2024, 4:45 PM IST

ലക്ക്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സഖ്യമുണ്ടാകുമെന്നും അത് ഉടന്‍ പ്രഖ്യാപിക്കുമെന്നും ബുധനാഴ്‌ച മൊറാദാബാദില്‍ മാധ്യമളോട് സംസാരിക്കവേ അഖിലേഷ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സീറ്റ് ധാരണയായ ഉടനെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം സ്വീകരിച്ച അഖിലേഷ് യാദവ്, അമേഠിയിലോ റായ്ബറേലിയിലോ നടക്കുന്ന യാത്രയിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചൊവ്വാഴ്‌ച റായ്ബറേലിയില്‍ നടന്ന ന്യായ് യാത്രയില്‍ പങ്കെടുത്തിരുന്നില്ല.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നല്‍കാമെന്നാണ് എസ്‌പി പറഞ്ഞത്. നേരത്തെ 11 സീറ്റുകളായിരുന്നു സമാജ്‌വാദി പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തിരുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ രൂപീകരിച്ച ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും.

Also Read: ഡല്‍ഹി ചലോ മാര്‍ച്ച്; 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും'; കര്‍ഷകരോട് സമാധാനം നിലനിര്‍ത്തണമെന്ന് മന്ത്രി അര്‍ജുന്‍ മുണ്ട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.