ആന്ധ്രാപ്രദേശ് : സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എബി വെങ്കിടേശ്വര റാവു വിരമിച്ചു. ഇന്നലെ (മെയ് 31) വൈകിട്ടാണ് അദ്ദേഹം സര്‍വീസില്‍ നിന്നും പടിയിറങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന എബിവിയെ ഇന്നലെ രാവിലെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് വൈകിട്ടോടെ വിരമിക്കുകയും ചെയ്‌തു.
പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എബിവി സസ്‌പെന്‍ഷനിലായത്. ഡയറക്‌ടർ ജനറൽ പദവിയിലായിരുന്നിട്ടും കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം സസ്‌പെന്‍ഷനില്‍ തുടരുകയായിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയാണ് ഇന്നലെ (മെയ് 31) രാവിലെ 11 മണിക്ക് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഉത്തരവിറക്കിയത്. പ്രിന്‍റിങ് ആൻഡ് സ്റ്റേഷനറി കമ്മിഷണറായിട്ടായിരുന്നു പുനര്‍ നിയമനം. ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ വെങ്കിടേശ്വര റാവു ചുമതലയേറ്റു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് സര്‍വീസില്‍ നിന്നും വിരമിക്കുകയും ചെയ്‌തു.
Also Read: എസ്‌പിയായി സ്ഥാനക്കയറ്റം നൽകിയില്ല; ഔദ്യോഗിക യാത്രയയപ്പ് ബഹിഷ്‌കരിച്ച് പത്തനംതിട്ട അഡീഷണല്‍ എസ്‌പി