മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് വോർളി മണ്ഡലത്തിൽ നിന്ന് ചരിത്രപരമായ ഭൂരിപക്ഷത്തോടെ ആദിത്യ താക്കറെ വിജയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. വോർളി നിയമസഭ മണ്ഡലത്തിലെ നിലവിലെ എംഎൽഎയാണ് താക്കറെ. വമ്പൻ ഭൂരിപക്ഷത്തോടെ ആദിത്യ താക്കറെ രണ്ടാം തവണയും വിജയിക്കും. കഴിഞ്ഞ തവണ അദ്ദേഹം 70,000ത്തിലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇത്തവണ അദ്ദേഹം അത് മറികടക്കുമെന്നും ചതുർവേദി പറഞ്ഞു.
താക്കറെയ്‌ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കവേയാണ് പ്രതികരണം. ഏറ്റവും മോശം രാഷ്ട്രീയമാണ് ഈ അഞ്ച് വർഷത്തിനിടെ മഹാരാഷ്ട്ര കണ്ടത്. അതിനാൽ അതെല്ലാം ജനങ്ങളുടെ മനസിലുണ്ട്. ജനങ്ങൾ മഹാ വികാസ് അഘാഡിക്ക് വേണ്ടി ലോക്‌സഭയിൽ വോട്ട് ചെയ്‌തിരുന്നു. മഹാരാഷ്‌ട്രക്കാരുടെ ഇഷ്‌ടപ്രകാരം നവംബർ 23ന് ശേഷം ഞങ്ങൾ സർക്കാർ രൂപീകരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്രയെ നിയന്ത്രിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും രണ്ടുപേർ മാത്രമാണെന്ന് ചതുർവേദി ആരോപിച്ചു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മോദിയും അമിത് ഷായുമാണെന്നത് ദുഃഖകരമായ യാഥാർഥ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ബിജെപി എത്ര സീറ്റിലാണ് മത്സരിക്കുന്നതെന്ന് പറയാമോ?, ഏക്‌നാഥ് ഷിൻഡെ എത്ര സീറ്റിലാണ് മത്സരിക്കുന്നത് ?, അവരെല്ലാം ഡൽഹിയിൽ സീറ്റ് ഒഴിയുന്ന തിരക്കിലാണ്. മഹാരാഷ്ട്രയെ കുറിച്ച് ഓരോ തീരുമാനവും എടുക്കുന്നത് അവരാണെന്നുളളത് സങ്കടകരമായ ഒരു യാഥാർഥ്യമാണ്. നരേന്ദ്ര മോദിയും അമിത് ഷായും നമുക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ അവർക്കെതിരെ നാല് വിരലുകൾ നമ്മൾ തിരികെ ചൂണ്ടണം. ഞങ്ങൾ എങ്ങനെ മത്സരിക്കുന്നുവെന്ന് (എംവിഎ) ഒരു പത്രസമ്മേളനം നടത്തി ഞങ്ങൾ നിങ്ങൾക്ക് കാട്ടിത്തരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെക്കുറിച്ച് നുണകൾ മാത്രമാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷത്തിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും (ഇഡി) മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗപ്പെടുത്തിയത് ജനങ്ങൾ ഓർക്കുമെന്നും ചതുർവേദി ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
അതേസമയം ആദിത്യ താക്കറെ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. രണ്ടാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിൽ നവംബർ 20ന് വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് ഫലപ്രഖ്യാപനം.
Also Read: മഹാരാഷ്ട്രയിൽ ശിവസേന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആദ്യ പട്ടികയിൽ 45 പേർ