ഹൈദരാബാദ്: പഞ്ചായത്തില്ലാത്ത ഒരു ഗ്രാമം ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ..? അത്ഭുതം തോന്നുന്നു അല്ലേ.. എന്നാൽ അങ്ങനെ ഒരു ഗ്രാമമുണ്ട്. അത് മറ്റെവിടെയുമല്ല. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സുന്ദർനഗർ എന്ന ചെറിയ ഗ്രാമത്തിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. അഞ്ഞൂറോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് ഇവിടില്ല. സമീപ പഞ്ചായത്തുകളുമായി ഈ ഗ്രാമത്തിന് ഒരു ബന്ധവുമില്ല. അതിനാൽ 18 വർഷത്തിലേറെയായി സർക്കാർ പദ്ധതികളിൽ നിന്നും അവശ്യ വികസന പ്രവർത്തനങ്ങളിൽ നിന്നും ഈ ഗ്രാമവാസികൾ ഒഴിവാക്കപ്പെടുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ദ്രവള്ളി, യെമൈകുണ്ട ഗ്രാമങ്ങളിൽ നിന്ന് തുല്യ ദൂരമുണ്ടായിരുന്നിട്ടും ഒരു പഞ്ചായത്തിലും ഈ ഗ്രാമത്തെ ഉൾപ്പെടുത്തിയിട്ടില്ല. 2006ൽ ഇന്ദ്രവള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബംനെ നന്ദേവിനടുത്ത് ഭവനരഹിതരായ 90 കുടുംബങ്ങൾക്ക് സർക്കാർ 4.20 ഏക്കർ ഭൂമി വിതരണം ചെയ്‌തതാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. അവർ പിന്നീട് വലിയൊരു ഗ്രാമമായി മാറി. കാലക്രമേണ ഈ പ്രദേശം സുന്ദർനഗറായി പരിണമിക്കുകയും പഞ്ചായത്ത് അവിടെ ഇല്ലാതാകുകയും ചെയ്‌തു.
ഗ്രാമവാസികൾ നേരിടുന്ന വെല്ലുവിളികൾ
പദ്ധതികളിൽ ഇവരില്ല: പെൻഷനുകൾ, റേഷൻ കാർഡുകൾ, സബ്‌സിഡികൾ പോലുള്ള സർക്കാർ പദ്ധതികളിൽ ഗ്രാമവാസികൾ ഇല്ല.
അടിസ്ഥാന സൗകര്യങ്ങളില്ല: ഗ്രാമത്തിൽ റോഡുകളോ സ്‌കൂളുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
ഔദ്യോഗിക രേഖകളില്ല: മരണമോ ജനന സർട്ടിഫിക്കറ്റുകളോ പോലുള്ള സുപ്രധാന രേഖകൾ ലഭ്യമല്ല.
ഇന്ദ്രവള്ളി മണ്ഡലത്തിന് കീഴിലുള്ള സമഗ്ര സർവേയിലും യെമൈകുണ്ട വില്ലേജിന് കീഴിലുള്ള സാമൂഹിക സർവേയിലും സുന്ദർനഗറിനെ കുറിച്ച് പരാമർശിച്ചിട്ടും ഭരണപരമായ അവ്യക്തത തുടരുകയാണ്. പ്രത്യേക പഞ്ചായത്ത് എന്ന ഗ്രാമവാസികളുടെ ആവശ്യം സർക്കാരിനെ അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഓഫിസർ ശ്രീലത ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ ഗ്രാമം നിലവിലുള്ള ഒരു പഞ്ചായത്തിൽ സംയോജിപ്പിക്കുകയോ സ്വതന്ത്ര പഞ്ചായത്തായി അംഗീകരിക്കുകയോ ചെയ്യണമെന്ന് സുന്ദർനഗറിലെ നിവാസികൾ അഭ്യർഥിക്കുകയാണ്.
Also Read: പഞ്ചായത്ത് പ്രസിഡൻ്റായാൽ മരണം ഉറപ്പ്: എല്ലാവരും മരിച്ചത് ഗുരുതര രോഗം വന്ന്; ഭീതിയിലാണ്ട് ഒരു ഗ്രാമം