ETV Bharat / bharat

അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം - WORKERS DEAD IN WALL COLLAPSE - WORKERS DEAD IN WALL COLLAPSE

പുതുച്ചേരിയില്‍ അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചത് നെട്ടല്ലകുറിച്ചി നിവാസികള്‍.

3 DIED DURING DRAINING WORK  PUDUCHERRY  VASANT NAGAR AREA  PUDUCHERRY ELECTRICITY DEPARTMENT
3 Died During the construction of a draining in Puducherry; 3 were hospitalized
author img

By ETV Bharat Kerala Team

Published : Mar 31, 2024, 7:59 PM IST

പുതുച്ചേരി: അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പുതുച്ചേരിയിലെ വസന്ത് നഗറിലാണ് സംഭവം. അഴുക്കുചാലില്‍ നിന്ന് ചെളി നീക്കം ചെയ്‌ത് അവിടെ ഭിത്തി നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം.

പതിനാറ് തൊഴിലാളികളാണ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിനിടെ പുതുച്ചേരി വൈദ്യുതി വകുപ്പിന്‍റെ 33 കൊല്ലം പഴക്കമുള്ള ഒരു ഭിത്തി തകര്‍ന്ന ഇവരുടെ മേല്‍ പതിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read;മലയിടുക്കിലേക്ക് കാര്‍ മറിഞ്ഞ് 10 പേര്‍ക്ക് ദാരുണാന്ത്യം; അപകടം ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ - Jammu Kashmir Car Accident

അരിയല്ലൂര്‍ ജില്ലയിലെ നെട്ടല്ലക്കുറിച്ചിയില്‍ നിന്നുള്ള ഭാഗ്യരാജ്, ബാലമുരുഗന്‍, ആരോഗ്യരാജ് എന്നിവരാണ് മരിച്ചത്. തിരുവണ്ണാമലൈ, ആറ്റൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരാണ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നത്. പത്ത് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തമിഴ്‌നാട് എംഎല്‍എ എം സി സമ്പത്ത്, പുതുച്ചേരി മുന്‍ എംഎല്‍എ ഭാസ്‌കരന്‍ എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.