ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പട്ടാളി മക്കള്‍ കക്ഷി(പിഎംകെ) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുമായി സഖ്യമുണ്ടാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം കൂടാന്‍ തങ്ങള്‍ തീരുമാനിച്ചതായി പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ആഴ്‌ചകളായി ഇരുകക്ഷികളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലമാണ് പുതിയ സഖ്യം(BJP Finalises Deal With PMK).
പിഎംകെ ഒപ്പം കൂടിയതിലൂടെ തമിഴ്‌നാട്ടില്‍ വോട്ട് പങ്കാളിത്തം കൂട്ടാന്‍ സഹായകമാകുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. പിഎംകെയ്ക്ക് ആറ് ശതമാനത്തോളം വോട്ടുണ്ട്. തമിഴ്‌നാട്ടിലെ ശക്തമായ പിന്നാക്ക വിഭാഗമായ വാണിയര്‍മാരുടെ ഇടയില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണിത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് സൂചന(2024 LS Polls).
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പിഎംകെ പങ്കെടുക്കുമെന്നാണ് സൂചന. വൈകാതെ തന്നെ പാര്‍ട്ടി സ്ഥാപകന്‍ ഡോ. ആര്‍ രാമദോസ് സഖ്യപ്രഖ്യാപനവും സീറ്റ് പങ്കിടല്‍ സംബന്ധിച്ച ധാരണയും അറിയിക്കും. നാളെ സേലത്ത് എത്തുന്ന പ്രധാനമന്ത്രിയുമായി ഡോ. രാമദോസിന്‍റെ മകന്‍ അന്‍പുമണി ചര്‍ച്ച നടത്തുമെന്നും വടിവേല്‍ രാവണന്‍ അറിയിച്ചു (Tamil Nadu).
എന്‍ഡിഎയില്‍ നിന്ന് എഐഎഡിഎംകെ പുറത്തുപോയതിന് പിന്നാലെയാണ് സഖ്യത്തിലേക്ക് പിഎംകെയുടെ വരവ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ മുന്‍മുഖ്യമന്ത്രി പളനിസ്വാമി ശ്രമിച്ച് വരികയായിരുന്നു.
പിഎംകെ -ബിജെപി സഖ്യം തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പല സീറ്റുകളിലും വിജയം നിശ്ചയിക്കാന്‍ കരുത്തുള്ള കക്ഷിയാണ് വാണിയര്‍ കേന്ദ്രീകൃത പിഎംകെ. പിഎംകെയെ തങ്ങളുടെ പാളയത്തിലെത്തിച്ചതോടെ എഐഎഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനാകില്ലെന്ന വിലയിരുത്തലുമുണ്ട്.