ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ് നാട്ടില്‍ ഡിഎംകെയും സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന് 2019ലെ അതേ സീറ്റ് ഫോർമുല ആവർത്തിച്ചിരിക്കുകയാണ് ഡിഎംകെ. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 10 സീറ്റുകളാണ് കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റുകളും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് കോണ്‍ഗ്രസിന് ലഭിക്കുക.
എഐസിസി നേതാക്കളായ കെസി വേണുഗോപാൽ, അജോയ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ടിഎൻസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയും ചേർന്നാണ് സീറ്റ് വിഭജനത്തില്‍ ധാരണയാക്കിയത്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് കെ സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സീറ്റ് വിഭജനം:
- ഡിഎംകെ - 21
- കോൺഗ്രസ് - 10
- സിപിഐ - 2
- സിപിഐ (എം) - 2
- വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) - 2
- മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) - 1
- ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (IUML) - 1 - രാമനാഥപുരം ലോക്സഭാ മണ്ഡലം
- കൊങ്കുനാട് മക്കൾ ദേശിയ കച്ചി - 1 - നാമക്കൽ ലോക്സഭാ മണ്ഡലം
- മക്കൾ നീതി മയ്യം - കമൽഹാസന് 1 രാജ്യസഭാ സീറ്റ്
Also Read : 'അമേഠിയിലും രാഹുൽ ഗാന്ധി വേണം'; മണ്ഡലത്തില്‍ രാഹുലിനായി മുറവിളി ശക്തമാകുന്നു...