ഹൈദരാബാദ്: സമീപകാലത്ത് സ്‌മാർട്ട്‌ഫോൺ ഉപയോഗം വർധിച്ചു വരികയാണ്. അതിനനുസരിച്ച് ആളുകളുടെ ആവശ്യകത മനസിലാക്കികൊണ്ട് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകൾ പുതിയ ഫീച്ചറുകളോടെ പുറത്തിറക്കാനുള്ള ആവേശത്തിലാണ് പ്രമുഖ മൊബൈൽ നിർമാണ കമ്പനികൾ. തങ്ങളുടെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സാംസങ്. ആകർഷകമായ ഫീച്ചറുകളോടെ സാംസങ് ഗാലക്‌സി എ06 വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്.
വെറും 10,000 രൂപ പ്രാരംഭ വിലയുള്ള ബജറ്റ് സ്‌മാർട്ട്‌ഫോൺ ആണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. 2 വേരിയൻ്റുകളിലും 3 കളർ ഓപ്ഷനുകളിലും ഈ സ്‌മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി എ06 ന്‍റെ വില, ഫീച്ചറുകൾ, ബാറ്ററി ബാക്കപ്പ് എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
ഫീച്ചറുകൾ:

- ഡിസ്പ്ലേ: 6.7 ഇഞ്ച് HD+, PLS LED സ്‌ക്രീൻ
- പെർഫോമൻസ്: ഒക്‌ടകോർ മീഡിയാടെക് ഹീലിയോ ജി85 പ്രോസസർ
- ക്യാമറ: 50 എംപി (റിയർ ക്യാമറ), 8 എംപി ഫ്രണ്ട് ക്യാമറ, 2MP ഡെപ്‌ത് സെൻസർ
- ബാറ്ററി: 5,000 mAh ബാറ്ററി, 25W വയർഡ് ഫാസ്റ്റ് ചാർജിങ്, USB ടൈപ്പ്-സി പോർട്ട്
- സ്റ്റോറേജ് : 4GB റാം, 64GB ഇൻ്റേണൽ സ്റ്റോറേജ് & 4GB റാം, 128 GB ഇൻ്റേണൽ സ്റ്റോറേജ് വേരിയന്‍റുകൾ
- വില: 4GB+64GB വേരിയന്‍റിന് 9,999 രൂപയും 4GB+128GB വേരിയന്‍റിന് 11,499 രൂപയും
- കളർ ഓപ്‌ഷനുകൾ: ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ബ്ലൂ
Also Read: ഉപയോഗത്തിനിടയിൽ ഫോൺ ചൂടാവുന്നുണ്ടോ? ഇങ്ങനെ ചെയ്‌തു നോക്കൂ