ETV Bharat / automobile-and-gadgets

സോണിയുടെ 50 എംപി കാമറ, മികച്ച പ്രൊസസര്‍; റിയല്‍മി 12+ 5ജിയുടെ ഫീച്ചറുകള്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Feb 21, 2024, 1:44 PM IST

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 'ഡയറക്‌ട്‌ ഡി'യാണ് ഫോണിന്‍റെ ഫീച്ചറുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

realme 12 plus 5g  Realme new phone  realme 12 plus 5g specs  റിയല്‍മി 12 പ്ലസ് 5ജി  റിയല്‍മി
Realme 12+ 5g

ഹൈദരാബാദ് : സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തെ പ്രധാനിയായ റിയല്‍മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണ് റിയല്‍മി 12+ 5ജി. ഫെബ്രുവരി 29 ന് മലേഷ്യയില്‍ വച്ച് റിയല്‍മി 12+ 5ജിയും 12 പ്രോ + ഉം കമ്പനി ലോഞ്ച് ചെയ്യും. മാര്‍ച്ച് 6 മുതലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തുക. റിയല്‍മി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണിന്‍റെ മുഴുവന്‍ സവിശേഷതകളും പുറത്തുവിട്ടിരിക്കുകയാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 'ഡയറക്‌ട്‌ ഡി'.(Realme 12+ 5G specifications and design revealed)

റിയല്‍മി 12+ 5ജിയുടെ സവിശേഷതകള്‍:

  • പയനിയർ ഗ്രീൻ, നാവിഗേറ്റർ ബെയ്‌ജ് കളറുകളില്‍ റിയല്‍മി 12+ 5ജി ലഭ്യമാകുമെന്ന് ഡയറക്‌ട്‌ ഡി പറയുന്നു.
  • ഫോണിന്‍റെ പിറകിലെ പാനലിൽ വലിയ വൃത്താകൃതിയിലുള്ള മൊഡ്യൂളാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ ട്രിപ്പിൾ കാമറകളും എൽഇഡി ഫ്ലാഷും വരുന്നു. ഫോണിന്‍റെ മധ്യത്തിലൂടെ കുത്തനെ ഒരു സ്ട്രാപ്പും കമ്പനി നല്‍കിയിട്ടുണ്ട്.
  • സ്‌ക്രീനിന് മാക്‌സിമം സ്ഥലം നല്‍കുന്ന പഞ്ച് ഹോള്‍ സെല്‍ഫി കാമറയാണ് സെറ്റിനുള്ളത്. നേരിയ ബെസെല്‍സും മാക്‌സിംമം സ്ക്രീനിന് ഇടം നല്‍കുന്നു.

മലേഷ്യയിലുള്ള ഉപയോക്താക്കൾക്ക് ഫെബ്രുവരി 29 വരെ ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാനാകും. ആദ്യത്തെ 1000 ഉപഭോക്താക്കൾക്ക് റിയല്‍മി ടെക്‌ലൈഫ്, ടി17സി സ്‌മാര്‍ട്ട് വാച്ച്, ടെക്‌ലൈഫ് ഇയർബഡുകൾ, ഒരു വർഷ വാറന്‍റി എന്നിവയും കമ്പനി സൗജന്യമായി നല്‍കും.

ഡിസ്പ്ലേ: 1800 x 2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും 120ഹെട്‌സ് റിഫ്രഷ് റേറ്റുമാണ് ഫോണിലുള്ളത്.

പ്രൊസസർ: മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസറാണ് സ്‌മാർട്ട്‌ഫോണിന്‍റെ കരുത്ത് (MediaTek Dimensity 7050 processor)

റാമും സ്റ്റോറേജും: 12 ജിബി വരെ റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഫോണിനുള്ളത്. 12 ജിബി വരെ വെർച്വൽ റാമും സപ്പോര്‍ട്ട് ചെയ്യും.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 14, റിയൽമി യുഐ 5.0 ഔട്ട്-ഓഫ്-ദി-ബോക്‌സ് (Android 14-based Realme UI 5.0 out-of-the-box)

കാമറ: 50 എംപി സോണി എല്‍വൈടി-600 ഷൂട്ടറും 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2എംപി മാക്രോ സെൻസറും അടങ്ങുന്ന ട്രിപ്പിൾ കാമറയാണ് ഫോണിനുള്ളത്. 16എംപി ഫ്രണ്ട് കാമറയും കമ്പനി നല്‍കിയിട്ടുണ്ട്.

ബാറ്ററി: റിയല്‍മി 12+ 67വാട്ട് സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാർജിങ്ങോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

163 x 75.5 x 7.9 മില്ലിമീറ്റര്‍ നീളവും വീതിയും 190 ഗ്രാം ഭാരവുമാണ് റിയല്‍മി 12+ 5ജിക്ക് ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.