ഹൈദരാബാദ്: ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് സ്‌മാർട്ട്‌ഫോണുകൾ സെപ്‌റ്റംബർ 10ന് അവതരിപ്പിക്കാനൊരുങ്ങുന്നതായി ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ അടുത്ത ലോഞ്ചിങ് ചടങ്ങിലാവും ഐഫോൺ 16 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന.
Apple will reportedly launch the iPhone 16, Apple Watch Series 10, and AirPods 4 at a September 10th event
— Apple Hub (@theapplehub) August 23, 2024
The iPhone 16 is expected to be released on September 20th
Source: @markgurman pic.twitter.com/swV8vKiqVp
ഐഫോൺ 16 സീരിസ് സ്‌മാർട്ട്‌ഫോണുകൾക്കൊപ്പം പുതിയ ഫീച്ചറോടു കൂടിയ ആപ്പിളിന്‍റെ എയർപോഡുകളും വാച്ചും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 സീരിസിൽ പ്രോ മോഡലുകളിൽ ഡിസ്‌പ്ലേയുടെ വലിപ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്‌റ്റംബർ 20ന് ഐഫോൺ 16 സീരിസ് വിപണിയിലെത്തുമെന്നും സൂചനയുണ്ട്.
iPhone 16 Pro color lineup (based on leak) pic.twitter.com/Vq1yH5yYw3
— Apple Hub (@theapplehub) August 16, 2024
പെട്ടന്ന് ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യത്തിനായി ക്യാപ്‌ച്ചർ ബട്ടണോട് കൂടിയായിരിക്കും ഐഫോൺ 16 സീരിസിലെ മോഡലുകൾ എത്തുന്നത്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും ഐഫോൺ 15 പ്രോ സീരീസിലേക്കാൾ 0.2 ഇഞ്ച് അധികം വലിപ്പമുള്ള ഡിസ്‌പ്ലേയും വലിയ ബാറ്ററിയും ഉണ്ടാകുമെന്നാണ് സൂചന. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടെക്‌നോളജിയും ഐഫോൺ 16 സീരിസിൽ ഉണ്ടായിരിക്കും.