കാലിഫോര്‍ണിയ : തങ്ങളുടെ ആദ്യത്തെ റോബോടാക്‌സി അവതരിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്‍റെ ടെസ്‌ല. കാലിഫോര്‍ണിയയിലെ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോബോടാക്‌സിയായ സൈബര്‍ക്യാബ് അവതരിപ്പിച്ചത്. 2026 മുതല്‍ തന്നെ കാറിന്‍റെ ഉത്പാദനം ആരംഭിക്കുമെന്നും പരമാവധി 30,000 യുഎസ് ഡോളര്‍ (25 ലക്ഷം ഇന്ത്യൻ രൂപ) ആയിരിക്കും സൈബര്‍ ക്യാബുകളുടെ വിലയെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.
സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ലാത്ത സെല്‍ഫ് ഡ്രൈവിങ് വാഹനമാണ് ടെസ്‌ലയുടെ സൈബര്‍ ക്യാബ്. ബട്ടര്‍ഫ്ലൈ ചിറകുകള്‍ പോലെ മുകളിലേക്ക് തുറക്കുന്ന വാതിലുകളാകും വാഹനത്തിനുണ്ടായിരിക്കുക. രണ്ട് പേര്‍ക്ക് മാത്രമേ ഇതില്‍ സീറ്റുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. വയര്‍ലെസായി വൈദ്യുതി സ്വീകരിച്ചായിരിക്കും വാഹനത്തിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു.
Robotaxi & Robovan pic.twitter.com/pI2neyJBSL
— Tesla (@Tesla) October 11, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏറ്റവും നൂതനമായ ഓട്ടോണമസ് സംവിധാനങ്ങളെയാണ് സൈബര്‍ ക്യാബില്‍ ടെസ്‌ല ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഓട്ടണോമസ് കാറുകള്‍ സാധാരണ കാറുകളേക്കാള്‍ 10-20 മടങ്ങ് സുരക്ഷിതമായിരിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെടുന്നത്. കൂടാതെ, ഒരു മൈല്‍ ദൂരം സഞ്ചരിക്കാൻ ഇവയ്‌ക്ക് 0.20 ഡോളര്‍ മാത്രമായിരിക്കും ചെലവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കൻ നഗരങ്ങളായ ടെക്‌സസിലും കാലിഫോര്‍ണിയയിലും പൂര്‍ണതോതിലുള്ള സെല്‍ഫ് ഡ്രൈവിങ് കാര്‍ പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ടെസ്‌ല. സൈബര്‍ ക്യാബുകളുടെ നിര്‍മാണം 2026ല്‍ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ചിലപ്പോള്‍ ഇത് 2027വരെ നീണ്ടേക്കാമെന്നും മസ്‌ക് പറയുന്നു.
Also Read : ഇൻസ്റ്റാഗ്രാം റീലുകൾ ത്രെഡ്‌സിൽ എളുപ്പം പോസ്റ്റ് ചെയ്യാം: പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ