ETV Bharat / automobile-and-gadgets

ആവശ്യക്കാരേറും: ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്പ്പാദനം വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ - APPLE TO INCREASE IPHONE PRODUCTION - APPLE TO INCREASE IPHONE PRODUCTION

ആവശ്യക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്ത് ഐഫോൺ 16 പ്രോ മാക്‌സിന്‍റെയും മറ്റ് ഐഫോൺ പ്രോ, പ്രോ മാക്‌സ് മോഡലുകളുടെയും ഉത്പ്പാദനം വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ. മൊത്തം ഉത്‌പാദനത്തിന്‍റെ 37 ശതമാനവും ഉത്‌പാദിപ്പിക്കുന്നത് ഐഫോൺ 16 പ്രോ മാക്‌സ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

APPLE IPHONE 16 LAUNCH DATE  ആപ്പിൾ  ഐഫോൺ 16 പ്രോ മാക്‌സ്  IPHONE 16 PRO MAX
Representative image (AP)
author img

By ETV Bharat Tech Team

Published : Aug 26, 2024, 6:46 PM IST

വാഷിങ്ടൺ: ഐഫോൺ 16 പ്രോ മാക്‌സിന്‍റെയും മറ്റ് പ്രോ, പ്രോ മാക്‌സ് മോഡലുകളുടെയും ഉത്പ്പാദനം ഗണ്യമായി വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ. ആവശ്യക്കാരേറുന്നതിനാലാണ് പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ഉത്പ്പാദനത്തിലേക്ക് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്‌പാദനം വലിയ തോതിൽ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2024 ൽ ടെക് ഭീമനായ ആപ്പിൾ ഏകദേശം 90.1 ദശലക്ഷം (9 കോടി ഒരു ലക്ഷം) ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 86.2 ദശലക്ഷം യൂണിറ്റ് ഐഫോണുകളാണ് കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയത്. മൊത്തം ഉത്‌പാദിപ്പിക്കാൻ പദ്ധതിയിട്ട 90.1 ദശലക്ഷം യൂണിറ്റുകളിൽ 33.2 ദശലക്ഷം (3 കോടി 32 ലക്ഷം) യൂണിറ്റും ഐഫോൺ 16 പ്രോ മാക്‌സ് ആകുമെന്നാണ് സൂചന. ഇത് മൊത്തം ഉത്‌പാദനത്തിന്‍റെ 37 ശതമാനമായിരിക്കും. ജിഎസ്‌എം അരീനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 24.2 ദശലക്ഷം ഐഫോൺ 15 പ്രോ മാക്‌സ് യൂണിറ്റുകളാണ് ഉത്‌പാദിപ്പിച്ചിരുന്നത്.

അതേസമയം നോൺ-പ്രോ വേരിയൻ്റുകളുടെ ഉത്‌പാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകില്ലെങ്കിലും മിതമായ തോതിൽ വർധനവ് ഉണ്ടാകും. ഐഫോൺ 16 മോഡലുകൾ 24.5 ദശലക്ഷം യൂണിറ്റും ഐഫോൺ 16 പ്ലസ് മോഡലുകൾ 5.8 ദശലക്ഷം യൂണിറ്റും മാത്രം ഉത്‌പാദിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം 8.5 ദശലക്ഷത്തോളം യൂണിറ്റ് ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്‌പാദിപ്പിച്ചതായാണ് ജിഎസ്‌എം അരീനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 16 പ്ലസിന്‍റെ ഉത്‌പാദനം കുറച്ചതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ഉത്‌പാദനത്തിലേക്ക് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടുന്നത് ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്ഫോണുകളോടുള്ള ആളുകളുടെ കമ്പമാണ്. നിലവിലെ വിപണി ആവശ്യങ്ങളോടും ഉപഭോക്തൃ പ്രവണതകളോടും ആപ്പിൾ തന്ത്രപരമായി എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ഉത്പ്പാദനത്തിലുണ്ടാകുന്ന വർധനവ് വിരൽചൂണ്ടുന്നു.

ഐഫോൺ 16 സീരിസ് ഉടൻ വരുന്നു:

ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് സ്‌മാർട്ട്‌ഫോണുകൾ സെപ്‌റ്റംബർ 10ന് അവതരിപ്പിക്കാനൊരുങ്ങുന്നതായി ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആപ്പിളിന്‍റെ അടുത്ത ലോഞ്ചിങ് ചടങ്ങിലാവും ഐഫോൺ 16 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന. പുതിയ മോഡലുകളിലെത്തുന്ന ആപ്പിൾ ഇന്‍റലിജൻസ് അടക്കമുള്ള ഫീച്ചറുകളെ കുറിച്ചും സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്‌പാദനം കൂട്ടുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്.

Also Read: വമ്പൻ അപ്‌ഡേറ്റുകളുമായി ഐഫോൺ 16 സീരിസ് വരുന്നു: സെപ്‌റ്റംബർ 10ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ; പുതിയ ഫീച്ചറുകൾ അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.