ഹൈദരാബാദ്: ഐഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് പുറത്തിറക്കി. ഇന്നലെ നടന്ന ആപ്പിൾ ഗ്ലോ ഇവന്‍റിലാണ് ഫോണുകൾ പുറത്തിറക്കിയത്. ഐഫോൺ 15 സീരിസിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഐഫോൺ 16 സീരിസ് പുറത്തിറക്കിയത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.
Everything Apple announced at the #AppleEvent 👇 pic.twitter.com/tFnNTlekXk
— Apple Hub (@theapplehub) September 9, 2024
ആപ്പിളിന്‍റെ പുതിയ വാച്ച് സീരീസും എയർപോഡും പുറത്തിറക്കിയിട്ടുണ്ട്. 128 GB, 256 GB, 512 GB എന്നീ മൂന്ന് വേരിയന്‍റുകളിലും 5 കളർ ഓപ്‌ഷനുകളിലും ഐഫോൺ 16 സീരീസ് ലഭ്യമാകും. ആപ്പിൾ ഇന്‍റലിജൻസ്, ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് ഐഫോൺ 16 സീരിസ് ലോഞ്ച് ചെയ്‌തത്. മറ്റ് സവിശേഷതകൾ പരിശോധിക്കാം.
The iPhone 16 Pro and iPhone 16 Pro Max new colors:
— Apple Hub (@theapplehub) September 9, 2024
- Black Titanium
- White Titanium
- Natural Titanium
- Desert Titanium
Which one would you pick? pic.twitter.com/smJKUbmFe3
ഫീച്ചറുകൾ:
- ക്യാമറ: 48 എംപി വൈഡ് ആങ്കിൾ ക്യാമറ, 12 എംപി ട്രൂ ഡെപ്‌ത് ഫ്രണ്ട് ക്യാമറ, 2x ഇൻ-സെൻസർ സൂം, f/1.6 അപ്പർച്ചർ, ഓട്ടോഫോക്കസ്, മാക്രോ ഫോട്ടോഗ്രഫി,
- ഡിസ്‌പ്ലേ: സൂപ്പർ റെറ്റിന XDR OLD ഡിസ്‌പ്ലേ
- ബ്രൈറ്റ്നെസ്: 2000 nits
- വോയ്‌സ് മെമ്മോകൾ റെക്കോർഡ് ചെയ്യാനും ഫോർഡ്‌പാസ് ആപ്പ് വഴി കാർ അൺലോക്ക് ചെയ്യാനും ആക്ഷൻ ബട്ടൺ
- ക്യാമറ കൺട്രോൾ ബട്ടൺ
- IP68 ഡസ്റ്റ് ആന്‍റ് വാട്ടർ റെസിസ്റ്റന്‍റ്
- ആപ്പിൾ ഇന്‍റലിജൻസ്
- പുതുക്കിയ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ
- iOS 18ൽ പ്രവർത്തിപ്പിക്കുന്ന പുതിയ 3nm ഒക്‌ടകോർ A18 ചിപ്പ്
- കണക്‌ടിവിറ്റി: ജിപിഎസ്, ഗലീലിയോ, QZSS, GLONASS,വൈഫൈ,ഡിജിറ്റൽ കോമ്പസ്, BeiDou, സെല്ലുലീർ iIBeacon മൈക്രോ ലൊക്കേഷൻ
- പുതിയ തെർമൽ ഒപ്‌റ്റിമൈസേഷനുകൾ, 30 ശതമാനം മികച്ച ഗെയിമിങ് പെർഫോർമൻസ്
- ചാർജർ: യുഎസ്ബി സി പോർട്ട്
- കളർ ഓപ്‌ഷനുകൾ: കറുപ്പ്, വെള്ള, പിങ്ക്, ടീൽ, അൾട്രാമറൈൻ
- വിപുലമായ സിരി സംവിധാനങ്ങൾ
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
iPhone 16 and iPhone 16 Plus feature the same display sizes #AppleEvent pic.twitter.com/KDKzJlvkTp
— Apple Hub (@theapplehub) September 9, 2024
ഐഫോൺ 16 ഫീച്ചറുകൾ:
ഡിസ്‌പ്ലേ: 6.10 ഇഞ്ച്
പ്രോസസർ: ആപ്പിൾ A18
ക്യാമറ: 48 എംപി+ 12 എംപി റിയർ ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ
റെസല്യൂഷൻ: 2556x1179 പിക്‌സൽ റെസല്യൂഷൻ
സ്റ്റോറേജ്: 8GB റാം+128 GB ഇന്‍റേണൽ സ്റ്റോറേജ്, 8GB +256 GB, 8GB +512 GB
The iPhone 16 and iPhone 16 Plus new colors:
— Apple Hub (@theapplehub) September 9, 2024
- Black
- White
- Pink
- Teal
- Ultramarine
Which one would you pick? pic.twitter.com/J95qr1KofC
ഐഫോൺ 16 പ്ലസ് ഫീച്ചറുകൾ:
ഡിസ്‌പ്ലേ: 6.70 ഇഞ്ച്
പ്രോസസർ: ആപ്പിൾ A18
ക്യാമറ: 48 എംപി+ 12 എംപി റിയർ ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ
റെസല്യൂഷൻ: 2796x1290 പിക്‌സൽ റെസല്യൂഷൻ
സ്റ്റോറേജ്: 8GB റാം+128 GB ഇന്‍റേണൽ സ്റ്റോറേജ്, 8GB +256 GB, 8GB +512 GB
This is the iPhone 16 Pro and iPhone 16 Pro Max!
— Apple Hub (@theapplehub) September 9, 2024
Would you buy one? pic.twitter.com/2sb7baA3Av
മോഡൽ | വില | സ്റ്റോറേജ് |
ഐഫോൺ 16 | Rs 79,900 | 128GB |
ഐഫോൺ 16 പ്ലസ് | Rs 89,900 | 128GB |
ഐഫോൺ 16 പ്രോ | Rs 1,19,900 | 256GB |
ഐഫോൺ 16 പ്രോ മാക്‌സ് | Rs 1,44,900 | 256GB |
The new camera features on iPhone 16! #AppleEvent pic.twitter.com/bnhnrIFngg
— Apple Hub (@theapplehub) September 9, 2024
ആപ്പിൾ വാച്ച് 10: വാച്ച് സീരീസ് 10 ൻ്റെ പുതിയ മോഡലുകളും ആപ്പിൾ പുറത്തിറക്കി. മുൻപത്തേക്കാൾ മെലിഞ്ഞ ഡിസൈനും വലിയ സ്‌ക്രീനും ആണ് പുതുതായി ലോഞ്ച് ചെയ്‌ത ആപ്പിൾ വാച്ചിന്‍റെ പ്രത്യേകത.
എയർപോഡ് 4: ആപ്പിളിൻ്റെ എയർപോഡ്‌സ് 4 എത്തിയിരിക്കുന്നത് ഡിസൈനിൽ ചെറിയ മാറ്റം വരുത്തിക്കൊണ്ടാണ്. യുഎസ്‌ബി സി ചാർജിങും നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറും അടക്കം പുതിയ എയർപോഡിലുണ്ട്.
ഐഫോൺ 16 സീരീസിന്‍റെ പ്രീ ഓർഡർ സെപ്‌റ്റംബർ 13 മുതൽ ആരംഭിക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ഫ്ലിപ്‌കാർട്ട്, ആമസോൺ, ആപ്പിൾ സ്റ്റോർ എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കപ്പെടും.
Also Read: ഉപയോഗത്തിനിടയിൽ ഫോൺ ചൂടാവുന്നുണ്ടോ? ഇങ്ങനെ ചെയ്‌തു നോക്കൂ