കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ഗ്രാമവാസികൾ ; അടുത്തുചെന്ന് അപകടം ക്ഷണിച്ചുവരുത്തലും - വീഡിയോ - ഛത്തീസ്‌ഗഡ്
🎬 Watch Now: Feature Video
ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ ചാരാമ ഫോറസ്റ്റ് റേഞ്ചില്‍ കാട്ടാന ഭീതിയിൽ പൊറുതിമുട്ടി ജനം. കസാവാഹി ഗ്രാമത്തിന് സമീപം രണ്ട് ദിവസമായി കാട്ടാനകൾ വിഹരിക്കുകയാണ്. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങള്‍ കാട്ടാനകള്‍ നശിപ്പിച്ചു. ഇവയെ തുരത്തി ഓടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആനയുടെ അടുത്തേക്കെത്തി ഗ്രാമവാസികൾ അപകടം ക്ഷണിച്ച് വരുത്തുന്നതിന്‍റെയും ദൃശ്യം പ്രചരിക്കുന്നുണ്ട്. ഗ്രാമവാസി ആനയുടെ അടുത്തെത്തുമ്പോൾ ആന അയാൾക്ക് പിന്നാലെ ഓടുകയും തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതും
വീഡിയോയില്‍ കാണാം. വനം വകുപ്പിന്‍റെ അനാസ്ഥയാണ് ഈ ദൃശ്യങ്ങളിലൂടെ വെളിവാകുന്നത്. പ്രദേശത്ത് ആനകളുടെ ശല്യമുണ്ടെന്ന് അറിഞ്ഞിട്ടും ഒരു ബീറ്റ് ഗാർഡിനെ മാത്രമാണ് സുരക്ഷയുടെ ഭാഗമായി ചുമതലപ്പെടുത്തിയിരിക്കുന്നത്.