പതാക ഉയര്‍ത്താനായതില്‍ അഭിമാനിക്കുന്നു, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി വൈക്കം വിജയലക്ഷ്‌മി - വൈക്കം വിജയലക്ഷ്‌മി വീട്ടില്‍ പതാക ഉയര്‍ത്തുന്നു
🎬 Watch Now: Feature Video
കോട്ടയം: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ സമയത്ത് വീടുകളില്‍ പതാക ഉയര്‍ത്തുന്നതിനുള്ള ഹർ ഘർ തിരംഗ കാമ്പയിനില്‍ ഭാഗമായി പ്രശസ്‌ത ഗായിക വൈക്കം വിജയലക്ഷ്‌മിയും. മലയാളികളുടെ പ്രിയപ്പെട്ട ഗായിക സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തി. വീട്ടില്‍ പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സമൂഹത്തിന്‍റെ നന്മക്കായി ഈ ദിനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വിജയലക്ഷ്‌മി പറഞ്ഞു. തുടര്‍ന്ന് വന്ദേ മാതരവും ഗായിക ആലപിച്ചു.