Video: 'കാളയ്ക്ക് എന്ത് മുഖ്യമന്ത്രി'; ബസവരാജ ബൊമ്മൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - basavaraj bommai latest news
🎬 Watch Now: Feature Video
കുത്താന്‍ പാഞ്ഞടുത്ത കാളയില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി. കർണാടകയിലെ തലികോട്ടെ താലൂക്കിലുള്ള ബന്തനൂരിലാണ് സംഭവം. ദാനം ലഭിച്ച കാളയെ പൂജിക്കുന്ന ചടങ്ങിനിടെയാണ് കാള ഇടഞ്ഞത്. ബസവരാജ ബൊമ്മൈ തൊടാൻ ശ്രമിച്ചപ്പോൾ കാള മുന്നോട്ട് കുതിയ്ക്കുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന കർഷകനും പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് കാളയെ നിയന്ത്രിച്ചതിനാല്‍ അപകടമൊഴിവായി.