രാജസ്ഥാൻ യുവതിയുടെ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡീൻ കുര്യാക്കോസ് എംപി - not going in the right direction
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12440113-thumbnail-3x2-ppp.jpg)
ഇടുക്കി: കുമളിയിൽ കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിനിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും നിലവിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഡീൻ കുര്യാക്കോസ് എംപി. കഴിഞ്ഞ നവംബർ ഏഴിന് പെണ്‍കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്‍റെ അന്വേഷണം അട്ടിമറിക്കപെടുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കുമളി എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിലുണ്ടാകുന്ന സർക്കാർ അലംഭാവമാണ് വാളയാർ പോലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്.
അന്വേഷണം പ്രഹസനമാണ്, ശരിയായ ദിശയിലുള്ള ഉന്നതതല അന്വേഷണം വേണമെന്നും രാജസ്ഥാൻ സ്വദേശികൾക്ക് മകളുടെ തൂങ്ങിമരണത്തിൽ നീതി നിഷേധിക്കരുതെന്നും യഥാർഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു.