മൻസൂർ വധക്കേസ് പ്രതിയുടെ മരണം : സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
തിരുവനന്തപുരം: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതി തൂങ്ങിമരിച്ചത് ആണെന്ന് കരുതാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്‌ടർമാർക്ക് ഉൾപ്പെടെ സമ്മർദ്ദമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്വാഭാവിക മരണമായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.