വികസനത്തിന് വോട്ട് തേടി കുന്നുകുഴി വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: പരിഹരിക്കപ്പെടാത്ത ഒട്ടനവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഇടിവി ഭാരതിന്‍റെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പരിപാടിയില്‍ കുന്നുകുഴി വാര്‍ഡിലെ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍.
തിരുവനന്തപുരം നഗരസഭയില്‍ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടിയ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കാനായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.ജി ഒലീന അവകാശപ്പെട്ടു.
എന്നാല്‍ മാധ്യമങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വാര്‍ഡില്‍ നടന്നതെന്നും വികസനപ്രവര്‍ത്തനങ്ങളുടെ പേരു പറഞ്ഞ് വാര്‍ഡിലെ പല കോര്‍പറേഷന്‍ കെട്ടിടങ്ങളും ഇടിച്ചു നിരത്തുകയായിരുന്നെന്നും യുഡിഎഫ് സ്ഥാനാര്‍ഥി മേരി പുഷ്പം ആരോപിച്ചു.
ബാര്‍ട്ടണ്‍ഹില്‍ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീടുകളും മലിന ജലം ഒഴുക്കി വിടുന്നതിലെ പ്രശ്‌നവും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വാര്‍ഡില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ഉടനടി യാഥാര്‍ഥ്യമാക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി വലിയശാല ബിന്ദു പറഞ്ഞു. സംവാദത്തിന്‍റെ മുഴുവന്‍ വീഡിയോയും കാണാം...