നിലമ്പൂരിൽ ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവം; കെപിസിസി സമിതി അന്വേഷിക്കുമെന്ന് വി.വി.പ്രകാശ് - KPCC committee investigate Food kits destroyed by worms
🎬 Watch Now: Feature Video
മലപ്പുറം: നിലമ്പൂരിൽ ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവം കെ.പി.സി.സി സമിതി അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്. നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ ഗൗരവമായാണ് കാണുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനുമായി ബന്ധപ്പെട്ടു. ഇന്ന് സമിതി അംഗങ്ങളെ തീരുമാനിക്കുമെന്നും സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വി.വി.പ്രകാശ് പറഞ്ഞു. രാഹുല്‍ ഗാന്ധി എംപി പ്രളയകാലത്ത് വിതരണം ചെയ്യാൻ നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയെ ഏൽപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യാതെ പുഴുവരിച്ചത്.