നാളത്തെ കേരളം ലഹരിമുക്ത കേരളം പരിപാടിക്ക് തുടക്കം - വിമുക്തി വാർത്ത
🎬 Watch Now: Feature Video
പാലക്കാട്: നാളത്തെ കേരളം ലഹരിമുക്ത കേരളം പരിപാടിയുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.കെ .ബാലൻ നിർവഹിച്ചു. പാലക്കാട് കോട്ടമൈതാനത്ത് വിമുക്തി ലഹരി വർജ്ജന മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, വിമുക്തിമിഷൻ ചെയർമാനുമായ അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബാലമുരളി പദ്ധതി വിശദീകരിച്ചു. വിദ്യാർഥികളും പൊതുജനങ്ങളുമടക്കം 2000 പേർ അണിനിരന്ന ലഹരി വർജ്ജന സന്ദേശ ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷം ലഹരി വർജ്ജന മൂകാഭിനയം, മാജിക് ഷോ എന്നിവയും നടന്നു. ജനുവരി 30 വരെ തുടർ പരിപാടികൾ സംഘടിപ്പിക്കും.