ആദിവാസികളോടുള്ള അവഗണനക്കെതിരെ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധം - Fraternity Movement Adivasi Dali
🎬 Watch Now: Feature Video
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദിവാസി ദലിത് കൂട്ടായ്മ, നിലമ്പൂർ എ.ഇ.ഒ ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി. ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനം അസാധ്യമായവർക്കായി എം.ആർ.എസ് ഹോസ്റ്റലുകൾ തുറക്കുക, കാമ്പസിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക, ഊരുകളിൽ ലേണിംഗ് സെന്റർ തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയൽ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. ആദിവാസി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ചിത്ര പോത്തുകൽ, സി.അനിൽ, അനീഷ് മരുത, സനൽകുമാർ, അമ്മിണി മതിൽമൂല തുടങ്ങിയവർ സംസാരിച്ചു.