വിജിലൻസ് റെയ്‌ഡ്; വിഎസ് ശിവകുമാറിന് മറുപടിയുമായി ഇ.പി ജയരാജൻ - വി.എസ് ശിവകുമാർ എം.എൽ.എ
🎬 Watch Now: Feature Video
തിരുവനന്തപുരം: വിജിലൻസ് കേസും വീട്ടിലെ പരിശോധനയും രാഷ്ട്രീയ പ്രേരിതമെന്ന വി.എസ് ശിവകുമാർ എം.എൽ.എയുടെ ആരോപണത്തിൽ മറുപടിയുമായി മന്ത്രി ഇ.പി ജയരാജൻ. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഒരോരുത്തർക്കും ഉണ്ട്. അവർ അത് പറയട്ടെ. എല്ലാത്തിനും മറുപടി പറയാൻ പോയാൽ അതിന് മാത്രമേ സമയമുണ്ടാകൂവെന്നും ഇ.പി ജയരാജൻ പറഞ്ഞു. വിജിലൻസ് പരിശോധനയിൽ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞതായി വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞിരുന്നു. എട്ട് മണിക്കൂറോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താൻ വിജിലൻസിന് ആയില്ലെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ച സർക്കാരിനുള്ള തിരിച്ചടിയാണ് ഇതെന്നും ശിവകുമാർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ഇ.പി ജയരാജൻ.