കയർ കേരളയുടെ പേരിൽ സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നുവെന്ന് കോൺഗ്രസ് - alappuzha latest
🎬 Watch Now: Feature Video
ആലപ്പുഴ : അന്താരാഷ്ട്ര കയർ വിൽപ്പന - വിപണന മേളയായ കയർ കേരളയുടെ നടത്തിപ്പിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കയർ കേരളയുടെ പേരിൽ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നാരോപിച്ച് കയര്‍ കേരളയുടെ ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.
കയർമേഖലയിലെ തൊഴിലാളികളിൽ പലരും പട്ടിണികിടക്കുമ്പോൾ കയര്‍ കേരളയുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു പറഞ്ഞു. അധികാരത്തിലേറുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു കയർ കേരളയുടെ എട്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തത്.