കെഎസ്‌യു രാജ്ഭവൻ മാർച്ചിൽ സംഘർഷം - thiruvanthapuram
🎬 Watch Now: Feature Video
പൗരത്വ നിയമ ഭേദഗതിക്കെതിരെ കെഎസ്‌യു നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. മ്യൂസിയം ജങ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് മുദ്രാവാക്യം മുഴക്കി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർച്ചയായി ബാരിക്കേഡ് മറിച്ചിടാൽ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജഷീർ പള്ളിവയൽ, ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
Last Updated : Jan 11, 2020, 7:20 PM IST