thumbnail

ചെങ്കുത്തായ പാറയിടുക്കില്‍ അനായാസം കയറുന്ന വരയാടുകള്‍; വീഡിയോ

By

Published : Mar 28, 2022, 1:41 PM IST

Updated : Feb 3, 2023, 8:21 PM IST

ചെങ്കുത്തായ പാറക്കെട്ടിലൂടെ അനായാസം നടന്ന് നീങ്ങുന്ന വരയാടുകള്‍. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ റോപ്പ താഴ്‌വരയിലെ പാറക്കെട്ടിലാണ് വരയാടുകളെ കണ്ടത്. പ്രദേശവാസികളാണ് ഇവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഐബെക്‌സ് എന്നും അറിയപ്പെടുന്ന വരയാടുകള്‍ക്ക് 80 കിലോ മുതൽ 1 ക്വിന്റൽ വരെ ഭാരമുണ്ടാകും. വളരെ ദൂരെ നിന്ന് പോലും മണം പിടിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും. റോപ്പ മേഖലയില്‍ വിശുദ്ധ മൃഗമായി കണക്കാക്കുന്ന വരയാടുകള്‍ പുല്ലിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വരുന്നതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെ മലയോര പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന ഇവ സാധാരണയായി മനുഷ്യന്‍റെ സ്‌പര്‍ശനമേറ്റ പുല്ല് തിന്നാറില്ല.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.