മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം; കൊയിലാണ്ടിയില്‍ 7 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - നവകേരള സദസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 25, 2023, 5:01 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ (Youth Congress Protest Against CM Pinarayi Vijayan Kozhikode). മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്‌ ഉൾപ്പെടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ശനിയാഴ്‌ച നവകേരള സദസിന്‍റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ തിരുവങ്ങൂരിലാണ് കരിങ്കൊടി പ്രതിഷേധം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്‌ തൻഹീർ കൊല്ലം, കെഎസ്‌യു സംസ്ഥാനകമ്മിറ്റി അംഗം എ.കെ. ജാനിബ്, നടേരി മീത്തലെ കുപ്പേരി സായിഷ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ഷഹീർ, കെ.എം ആദർശ്, ഷംനാസ്, ഷനസ് തിക്കോടി എന്നിവരാണ് അറസ്റ്റിലായത്. കൊയിലാണ്ടി സി.ഐ എം.വി. ബിജു, എസ്.ഐ പി.എം ശൈലേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിഷേധക്കാരെ പിടികൂടിയത്. ഡിസിസി പ്രസിഡന്‍റിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ജില്ലയിലെ ഇന്നത്തെ പരിപാടി കഴിയുന്നത് വരെ ഇവരെ കസ്റ്റഡിയിൽ വയ്‌ക്കാനാണ് തീരുമാനം.

Also Read: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.