കരിങ്കൊടി പറന്നെത്തി; ന്യൂജെൻ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - നവകേരള സദസ്
🎬 Watch Now: Feature Video
Published : Dec 17, 2023, 8:03 PM IST
പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ന്യൂജെൻ പ്രതിഷേധവുമായി പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് (Newgen protest by Youth Congress). ഹൈഡ്രജൻ നിറച്ച കറുത്ത ബലൂണ്‍കൂട്ടം നവകേരള സദസ് വേദിക്ക് മുകളിലേക്ക് പറത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം (flew black balloons over Nava Kerala Sadas). ഇന്ന് നവകേരള സദസിന്‍റെ ആറന്മുള മണ്ഡലത്തിലെ വേദിയായ പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കറുത്ത നിറമുള്ള ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിട്ടത്. പുതിയതായി നിയമിതനായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബലൂണുകളുടെ കൂട്ടത്തിനടിയിൽ യൂത്ത് കോൺഗ്രസ് പതാകയും കെട്ടി വച്ചാണ് വായുവിലേക്ക് പറത്തി വിട്ടത്. നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് കറുത്ത ബലൂൺ കൂട്ടം പറത്തിയത്. ഇതിനിടെ പൊലീസ് പ്രതിഷേധം തടയാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസും ചിന്തിച്ചിട്ടുണ്ടാകില്ല എന്നാണ് കരുതുന്നത്. അടികൊള്ളാതെ തികച്ചും സുരക്ഷിതമായ ഈ പ്രതിഷേധം പലരും പരീക്ഷിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.