23 തരം, 6,062 കിലോ, വെറൈറ്റിയോട് വെറൈറ്റി... ലോകത്തിലെ ഏറ്റവും വലിയ കേക്ക് പ്രദർശനം ഇതാ... - കേക്ക് ബെംഗളൂരു
🎬 Watch Now: Feature Video
Published : Dec 19, 2023, 12:46 PM IST
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ കേക്ക് പ്രദർശനം ജനശ്രദ്ധയാര്‍ജിക്കുന്നു. ബെംഗളൂരു സെന്‍റ് ജോസഫ് സ്‌കൂളില്‍ ഡിസംബർ 15 ന് ആരംഭിച്ച കേക്ക് പ്രദർശനം ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയാണ് (Worlds biggest cake show in Bangalore). ന്യൂഡൽഹിയിൽ നിർമിച്ച പുതിയ പാർലമെന്‍റ് കെട്ടിട മാതൃക, ചന്ദ്രയാൻ 3 ഡിസൈൻ, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കുള്ള 'ശക്തി' തുടങ്ങി 2023 ൽ പ്രശസ്‌തമായ വിവിധ കാര്യങ്ങളാണ് കേക്കിൽ തയാറാക്കിയിരിക്കുന്നത്. 2023 ൽ ഉദ്ഘാടനം ചെയ്‌ത ഡൽഹിയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മാതൃകയാണ് കേക്ക് ഷോയുടെ കേന്ദ്രബിന്ദുവായി കാണുന്നത്. 1,120 കിലോ കേക്കിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ മോഡലിന് 14 അടി നീളവും വീതിയും 9 അടി ഉയരവുമുണ്ട്. പാർലമെന്‍റ് മന്ദിരത്തിന്‍റെ ചാരുതയും ഗാംഭീര്യവും ഓരോ മധുര തരിയിലും പതിഞ്ഞിട്ടുണ്ട്. രണ്ടര മാസം കൊണ്ടാണ് ഈ മോഡൽ നിർമ്മിച്ചത്. ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങൾക്കായി ജനുവരി ഒന്നുവരെ നടക്കുന്ന ഈ കേക്ക് ഷോയുടെ ചുമതല എൻ ഡയറി ഫാമിലെ സി. രാമചന്ദ്രനാണ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിംഗ് ആൻഡ് കേക്ക് ആർട്ടും (ഐബിസിഎ) മൈ ബേക്കേഴ്‌സ് മാർട്ടും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ കേക്ക് പ്രദർശനം നടത്തുന്നത്. 23 തരത്തിലുള്ള 6,062 കിലോയിലധികം കേക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.