'വിഡി സതീശന്‍ മാടമ്പിയെപ്പോലെ' ; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ - വിമര്‍ശനവുമായി വെള്ളാപ്പള്ളി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 27, 2023, 7:50 PM IST

കൊല്ലം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Criticizes VD Satheesan). സതീശൻ മാടമ്പിയെ പോലെയാണ് പെരുമാറുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളിൽ മാടമ്പിത്തരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്തരം മാടമ്പി സംസാരം നടത്തുന്ന പ്രതിപക്ഷ നേതാവിനെ ആദ്യമായാണ് കാണുന്നത്. ജനങ്ങൾ ഇത് വിലയിരുത്തുമെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു. എസ്എൻഡിപിക്ക് (SNDP Yogam) സര്‍ക്കാരില്‍ നിന്ന് അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നില്ല. പല സമുദായങ്ങളും നിരവധി നേട്ടങ്ങൾ കൊയ്‌തു. മലപ്പുറത്ത് എസ്എൻഡിപി യോഗത്തിന് ഇതുവരെ ഹയർ സെക്കൻഡറി സ്‌കൂളും കോളജും നൽകിയിട്ടില്ല. മലപ്പുറം ബാലികേറാ മലയല്ല. അവിടെയും ഈഴവരില്ലേ എന്ന് ചോദിച്ച വെള്ളാപ്പള്ളി എൽഡിഎഫും യുഡിഎഫും എസ്എൻഡിപിക്ക് ഒന്നും തന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഒളിഞ്ഞും തെളിഞ്ഞും കേസ് കൊടുത്ത ഒരു വിഭാഗം സമുദായത്തിനുള്ളിൽ ഉണ്ട്. സ്വയം വമ്പന്മാരും കൊമ്പന്മാരും എന്ന് കരുതുന്നവരാണിവര്‍. അവർ പലതരത്തിലും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഗുരുദേവൻ അവര്‍ക്ക് മാപ്പ് നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.