നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു, ദമ്പതികള്‍ക്ക് ദാരുണാന്ത്യം ; നടുക്കുന്ന ദൃശ്യം - നിയന്ത്രണം വിട്ട ട്രക്ക്
🎬 Watch Now: Feature Video
ഷിംല (ഹിമാചല്‍ പ്രദേശ്):നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സോളനിലേക്ക് ആപ്പിള്‍ കയറ്റി പോകുകയായിരുന്ന ട്രക്ക് തിയോഗ്-ഛൈല റോഡില്‍ ഇന്നലെ (ഓഗസ്റ്റ് 08) രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ജുബ്ബാല്‍ സ്വദേശികളായ മോഹന്‍ സിങ് നേഗി (52), ഭാര്യ ആശ നേഗി (43) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിയോഗിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. നാര്‍ക്കണ്ടയില്‍ നിന്ന് സോളനിലേക്ക് ആപ്പിള്‍ കയറ്റി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് റോഡിലെ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിക്കുകയും അപകടത്തില്‍ ജുബ്ബല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു എന്നും തിയോഗ് എസ്‌ഡിഎം മുകേഷ് ശര്‍മ പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് റോഡിലൂടെ നിരങ്ങി നീങ്ങുന്നതും ഇതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രക്ക് ഇടിച്ച ഒരു കാറില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശത്തില്‍ ഉണ്ട്. സംഭവ സമയത്ത് ഷിംല പൊലീസും സ്ഥലത്തുണ്ടായിരുന്നു.