School Breakfast Program: പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് - Breakfast program to more schools

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 18, 2023, 9:00 PM IST

തിരുവനന്തപുരം : പ്രഭാത ഭക്ഷണ പരിപാടി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് (School Breakfast program). നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഓളം സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ സഹായത്തോടെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമാണ് (കളമശ്ശേരി, എറണാകുളം, കൊച്ചി) പദ്ധതി നടപ്പിലാക്കി വരുന്നത്. അതേസമയം കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൂർവ വിദ്യാർഥി സംഘടനകളുടെയും സഹായത്തോടെ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത് (Breakfast program to more schools). പൊതുസമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ടന്നും 
അതിനിയും തുടരുമെന്നുറപ്പാണന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ഒരു ആക്ഷൻ പ്ലാൻ തന്നെ വകുപ്പ് തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഷാനവാസ്‌ ഐഎഎസിനാണ് ആക്ഷൻ പ്ലാൻ ചുമതല. പിടിഎ, എസ്എംസി, പൂർവ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 2023-24 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284 കോടി 31 ലക്ഷം രൂപയാണന്നും ഇത് എത്രയും പെട്ടെന്ന് ലഭിക്കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്‌ടറും കേന്ദ്രസർക്കാരുമായി നേരിട്ട് ചർച്ച ചെയ്‌തിട്ടുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ തുക ലഭിക്കുന്നതോടെ ഓഗസ്റ്റ് മാസത്തെ കുടിശിക പൂർണമായും നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.