വൈഗ കൊലക്കേസ്; 'പ്രതിക്ക് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചതില്‍ സന്തോഷം': പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു - പിഎ ബിന്ദു
🎬 Watch Now: Feature Video
Published : Dec 27, 2023, 10:27 PM IST
എറണാകുളം: വൈഗ കൊലക്കേസ് വിധിയില്‍ സന്തോഷമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു. കേസില്‍ പ്രതീക്ഷിച്ച വിധി തന്നെയാണ് പ്രതിക്ക് ലഭിച്ചത്. വൈഗ കൊലക്കേസിൻ പ്രതിയായ പിതാവ് സനു മോഹനന് ജീവപര്യന്തം കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു. അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ള കുറ്റപത്രം പ്രകാരമുള്ള എല്ലാ വകുപ്പുകളിലും ശിക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ എല്ലാം സാഹചര്യ തെളിവുകളാണ്. അതെല്ലാം കോടതി അംഗീകരിച്ചു. അതുകൊണ്ടാണ് ഇത്രയും നല്ലെരു വിധിയുണ്ടായതെന്നും പിഎ ബിന്ദു പറഞ്ഞു. കുട്ടിക്ക് മദ്യം നല്‍കിയതിനും തെളിവ് നശിപ്പിച്ചതിനും ജെ ജെ ആക്‌ട് പ്രകാരമുള്ള രണ്ട് വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 28 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷമെ ജീവപര്യന്തം ശിക്ഷ തുടങ്ങുകയുള്ളൂ. കേസില്‍ പിഴചുമത്തിയത് കൂടാതെ കുട്ടിയുടെ അമ്മയ്‌ക്ക് നഷ്‌ട പരിഹാരം നല്‍കാനും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎ ബിന്ദു പറഞ്ഞു. കൂടാതെ കേസിന്‍റെ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
also read: അച്ഛന്‍റെ ക്രൂരതയ്‌ക്ക് ശിക്ഷ; വൈഗ കൊലക്കേസില്‍ സനു മോഹന് ജീവപര്യന്തം