'ഹോണടിച്ചിട്ടും സൈഡ് നല്‍കിയില്ല'; കാര്‍ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദനം - Private Bus Employees Beat Up Car Passengers
🎬 Watch Now: Feature Video
Published : Dec 26, 2023, 6:26 PM IST
കോഴിക്കോട്: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനം. ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് (Bus Employees Attacked Car Passengers). ആക്രമണത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ (ഡിസംബര്‍ 25) രാത്രി 9 മണിയോടെയാണ് സംഭവം (Bus Employees Attacked Car Passengers). ബസിന് മുമ്പില്‍ സഞ്ചരിച്ച കാര്‍ ഹോണടിച്ചിട്ടും ഏറെ നേരം കഴിഞ്ഞിട്ടും സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു . കാര്‍ തടഞ്ഞ് നിര്‍ത്തിയ ജീവനക്കാര്‍ ഇക്കാര്യം ആരാഞ്ഞതോടെ പരസ്‌പരം സംഘര്‍ഷമുണ്ടാകുകയായിരുന്നു. മര്‍ദനത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് കഴുത്തിലും മുഖത്തും പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Ulliyeri Bus Employees Attack). സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വടകര കുട്ടോത്തും കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മൂരാട് സ്വദേശി സാജിദിനാണ് ബസ് ജീവനക്കാരില്‍ നിന്നും മര്‍ദനമേറ്റത്.
Also Read: സൈഡ് നല്‍കിയില്ല, കാര്‍ യാത്രികനെ പിടിച്ചിറക്കി മര്‍ദിച്ചു ; സ്വകാര്യ ബസ് ജീവനക്കാരനെതിരെ പരാതി