അരിക്കൊമ്പന്‍ ദൗത്യം നിര്‍ത്തിവച്ച കോടതി വിധി : പൂപ്പാറയില്‍ ജനകീയ പ്രതിഷേധ യോഗം - മതികെട്ടാന്‍ ചോല
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഉയരുന്നത്. മതികെട്ടാന്‍ ചോലയില്‍ നിന്നുള്ള ആനകളുടെ ശല്യം തുടര്‍ച്ചയായി ഉണ്ടാകുന്ന മേഖലയാണിവിടം. അതുകൊണ്ടുതന്നെ കേസ് കോടതി പരിഗണിയ്ക്കുന്നത് വരെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്താനാണ് തീരുമാനം.
ഇതിന്‍റെ ഭാഗമായി അരിക്കൊമ്പനെ പിടിച്ചുമാറ്റാതെ പിന്നോട്ടില്ലെന്നറിയിച്ച് പൂപ്പാറയില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മേഖലയിലെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തൊഴിലാളികളും ഉള്‍പ്പടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. കോടതി നടപടിയെയല്ലെന്നും, കേസ് കൊടുത്തവരെയാണ് വിമര്‍ശിയ്ക്കുന്നതെന്നും എം.എം മണി എംഎല്‍എ പ്രതികരിച്ചു. മനുഷ്യ ജീവന് ഭീഷണിയാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ഈ പരിസ്ഥിതിവാദികള്‍ രാജ്യദ്രോഹികളാണെന്നും എം.എം മണി കുറ്റപ്പെടുത്തി.
Also Read: 'അരിക്കൊമ്പന്‍ ദൗത്യത്തിന് എതിരായ ഹര്‍ജി വനം വകുപ്പിന്‍റെ അറിവോടെ'; പ്രതിഷേധം കനക്കുന്നു
അതേസമയം മാര്‍ച്ച് 29 ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ കേസില്‍ കക്ഷി ചേരും. അരിക്കൊമ്പനെ പിടിച്ച് മാറ്റാന്‍ വിധി ഉണ്ടായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനം.