'പുതിയൊരു അമ്മാവനെ കിട്ടി, ഫോണിൽ പോലും സംസാരിക്കാത്ത ആളാണ് ഫാരിസ് അബൂബക്കർ': മന്ത്രി മുഹമ്മദ് റിയാസ് - മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്

🎬 Watch Now: Feature Video

thumbnail

By

Published : Mar 24, 2023, 12:47 PM IST

തിരുവനന്തപുരം: ഫാരിസ് അബൂബക്കറിന്‍റെ പേരിൽ പി സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ഫോണിൽ പോലും സംസാരിക്കാത്ത ആളാണ് ഫാരിസ് അബൂബക്കർ എന്നും ഇപ്പോൾ പുതിയൊരു അമ്മാവനെ കിട്ടിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. 

സാമ്പത്തിക ക്രമക്കേടിന്‍റെ ആരോപണത്തിന്മേൽ ഇ ഡിയുടെ അന്വേഷണം നേരിടുന്ന ആളാണ് ഫാരിസ് അബൂബക്കർ. ഇദ്ദേഹം മന്ത്രി റിയാസിന്‍റെ ബന്ധുവാണെന്നും കഴിഞ്ഞ ആറ് വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ എന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.

പറയേണ്ടവർ എന്തും പറഞ്ഞോട്ടെ. എന്നാൽ, പറയുന്നതിന്‍റെ നിലവാരം അളക്കാനും ഏത് സ്വീകരിക്കണമെന്ന് നിശ്ചയിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായി അവഹേളിച്ചാൽ തിരിച്ചും പ്രതികരിക്കും. അത്തരം പ്രതികരണങ്ങൾ കേൾക്കാനും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തയ്യാറാവണം. ഭയപ്പെടുന്നത് ജനങ്ങളെ മാത്രമാണെന്നും സഹപ്രവർത്തകരെ അവഹേളിച്ചാൽ ഇടപെടുമെന്നും മന്ത്രി പ്രതികരിച്ചു. 

ആരോടും വ്യക്തിപരമായ വിരോധം ഇല്ല. രാഷ്ട്രീയം ഞങ്ങൾ ഇനിയും പറയും. എന്നാൽ, വികസനത്തിന്‍റെ കാര്യത്തിൽ എല്ലാവരെയും ഒരുപോലെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

Also read: ബ്രഹ്മപുരത്ത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഏഴു ചോദ്യങ്ങളുമായി വി.ഡി സതീശന്‍

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.