ഇടുക്കിയിൽ വീണ്ടും പുലിയുടെ ആക്രമണം ; വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ തോട്ടം മേഖല - Tiger attacks idukki
🎬 Watch Now: Feature Video
Published : Jan 3, 2024, 7:58 PM IST
ഇടുക്കി : തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. ഇടുക്കി ലോവർ ഡിവിഷനിൽ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു ( Tiger attack in Idukki). പെരിയവര സ്വദേശിയായ സെൽവരാജ് - വളർമതി ദമ്പതികളുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ഇരുനൂറിൽ അധികം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരയായി ഈ പ്രദേശത്ത് മാത്രം ചത്തത്. മൂന്നു ദിവസങ്ങൾക്കു മുമ്പ് മേയാൻ വിട്ട പശു മടങ്ങി വന്നിരുന്നില്ല. മൂന്നു ദിവസങ്ങളായി പശുവിനെ തിരഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല. ബുധനാഴ്‌ച രാവിലെയാണ് പശുവിനെ ചത്ത നിലയിൽ പുതുക്കാട് ഡിവിഷനിലെ ഏഴാം നമ്പർ ഫീൽഡ് തേയിലക്കാട്ടിൽ കണ്ടത്തിയത്. പുതുക്കാട് എസ്റ്റേറ്റ് വാച്ചറാണ് പശുവിൻ്റെ ജഡം ആദ്യം കണ്ടത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇരുനൂറിൽ അധികം പശുക്കളാണ് വന്യ ജീവി ആക്രമണത്തിൽ ഇല്ലാതായത്. ഉപജീവനത്തിനായ് പശുവിനെ വളർത്തുന്ന എസ്‌റ്റേറ്റ് തൊഴിലാളികൾ കടുത്ത ആശങ്കയോടെയന്ന് എസ്റ്റേറ്റുകളിൽ കഴിഞ്ഞു വരുന്നത്. പ്രശ്‌നത്തിൽ സർക്കാർ ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.