കോട്ടയം നഗരസഭ യുഡിഎഫിന് തന്നെ; നിര്‍ണായകമായിരുന്ന പുത്തന്‍തോട് ഡിവിഷനില്‍ ജയം - സൂസൻ കെ സേവ്യർ
🎬 Watch Now: Feature Video
കോട്ടയം: കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും. പുത്തൻതോട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിന്‍റെ സൂസൻ കെ സേവ്യർ 596 വോട്ടുകളാണ് നേടിയത്. എൽഡിഎഫിന്‍റെ സുകന്യ സന്തോഷ് 523, ബിജെപിയുടെ ആൻസി സ്റ്റീഫൻ തെക്കേ മഠത്തിൽ 312 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
കോട്ടയം നഗരസഭയില്‍ പുത്തന്‍ തോട് ഡിവിഷനിലെ ഫലം നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 സീറ്റുകള്‍ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. ഭരണകക്ഷിയായ യുഡിഎഫിന് ജിഷ ബെന്നിയുടെ മരണത്തോടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ടിരുന്നു. പുത്തൻതോട് വാർഡിൽ ജയിച്ചതോടെ യുഡിഎഫിന് കോട്ടയം നഗരസഭയില്‍ ഭരണം തുടരാനാകും.
അതേസമയം പൂഞ്ഞാർ പെരുനിലം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മഞ്ജു ജെയ്‌മോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 252 വോട്ടുകളും ശാന്തി ജോസ് (കേരള ജനപക്ഷം- സെക്കുലർ) 239 വോട്ടുകളും നേടി. മണിമല പഞ്ചായത്തിലെ ആറാം വാർഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിന്‍റെ സുജ സാബു 423 വോട്ട് നേടിയാണ് മുക്കട വാര്‍ഡില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രയ്‌സ് ജോസഫ് എബ്രഹാം (ജോയൽ കരിപ്പായിൽ) 296 വോട്ട് നേടിയപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച വിവിൻ രാജ് (രജിത്ത്) 92 വോട്ടുകളും ബിജെപിയുടെ അജയകുമാര്‍ 19 വോട്ടുകളും നേടി.