അയ്യനെ കാണാന്‍ സന്നിധാനത്തേക്ക്; 54-ാം വര്‍ഷവും പതിവ് തെറ്റിക്കാതെ കെ പി മോഹനന്‍ എംഎല്‍എ - കെ പി മോഹനന്‍
🎬 Watch Now: Feature Video
Published : Jan 1, 2024, 8:03 PM IST
കണ്ണൂര്‍ : കെ പി മോഹനന്‍ എംഎല്‍എയും 45 അംഗ സംഘവും ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ടു. പാനൂര്‍-പുത്തൂരിലെ വസതിയില്‍ ഭാര്യ ഹേമജ ഉള്‍പ്പെടെയുളള സ്വാമിമാര്‍ക്ക് ഗുരുസ്വാമിയായ കെ പി മോഹനന്‍ എംഎല്‍എ കെട്ട് നിറച്ച് നല്‍കിയാണ് ധര്‍മ്മശാസ്‌താവിനെ തൊഴാന്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത് (MLA KP Mohanan at Sabarimala). കെ പി മോഹനന്‍ ഇത് 54-ാം വര്‍ഷമാണ് ശബരിമല ദര്‍ശനത്തിനായി മുദ്ര അണിയുന്നത് (Koothuparamba MLA KP Mohanan to Sabarimala for 54th year). കൊവിഡ് കാലത്ത് മാത്രമാണ് അയ്യപ്പ ദര്‍ശനം മുടക്കേണ്ടി വന്നത്. രണ്ട് വര്‍ഷം ഇതു മൂലം യാത്ര നടന്നിരുന്നില്ല. നാളെ പുലര്‍ച്ചെ മോഹനനും സംഘവും സന്നിധാനത്തെത്തും. പുത്തൂരിലെ വീട്ടുമുറ്റത്ത് നിന്നും ഭക്തി നിര്‍ഭരമായ ചടങ്ങോടെയാണ് കെട്ടു നിറ നടന്നത്. രണ്ട് വാഹനങ്ങളിലായാണ് യാത്ര തിരിച്ചത്. മോഹനന്‍റെ പിതാവ് പരേതനായ മുന്‍ മന്ത്രി പി ആര്‍ കുറുപ്പിന്‍റെ കാലം മുതലേ ആരംഭിച്ചതാണ് ശബരിമല യാത്ര. കൃഷി മന്ത്രിയായപ്പോഴും അഞ്ച് വര്‍ഷവും ഔദ്യോധിക തിരക്കുകള്‍ മാറ്റിവച്ച് മോഹനനും സംഘവും ശബരിമല യാത്ര നടത്തിയിരുന്നു. സംഘത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അയല്‍വാസികളും ഉള്‍പ്പെടെയുള്ളവരാണ് ഉളളത്. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണയും ശബരിമല സന്നിധാനത്തിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഇത്തവണത്തോടെ അറുപതിലേറെ തവണ ശബരിമല സന്നിധാനത്തില്‍ ദര്‍ശനം നടത്തിയതായി മോഹനന്‍ പറഞ്ഞു.