KC Venugopal On Puthuppally Result : പുതുപ്പള്ളി ഫലം മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യത്തിന് ജനം നല്‍കിയ മറുപടി : കെസി വേണുഗോപാല്‍ - പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം
🎬 Watch Now: Feature Video
Published : Sep 8, 2023, 2:11 PM IST
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) ധാര്‍ഷ്‌ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയില്‍ പ്രകടമായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (KC Venugopal About Puthuppally By Poll Result). തെരഞ്ഞെടുപ്പ് ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള (Parliament election 2024) സൈറണ്‍ മുഴങ്ങിക്കഴിഞ്ഞെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പുതുപ്പള്ളിയിലെ യുഡിഎഫ് ജയം കോണ്‍ഗ്രസ് ഐക്യത്തിന്‍റെ വിജയമാണ്. ജനങ്ങള്‍ അംഗീകരിച്ച റെക്കോഡ് ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ലഭിച്ചത്. മരണപ്പെട്ട ഉമ്മന്‍ ചാണ്ടിയേയും തെരഞ്ഞെടുപ്പില്‍ സിപിഎം വേട്ടയാടി. ഇതോടെ, സിപിഎമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. സിപിഎം ജനങ്ങളില്‍ നിന്ന് അകന്നെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത് (Puthuppally By Election Result). പോള്‍ ചെയ്‌ത വോട്ടുകളില്‍ 75,000-ല്‍ അധികം വോട്ടുകള്‍ ഇക്കുറി സ്വന്തമാക്കാന്‍ ചാണ്ടി ഉമ്മനായി. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ ചാണ്ടി ഉമ്മന് (Chandy Oommen) സാധിച്ചിരുന്നു.