Vivekanandan Viralanu | ഈദ് ആശംസകളുമായി 'വിവേകാനന്ദൻ വൈറലാണ്' ടീം ; മേക്കിങ് വീഡിയോ

By

Published : Jun 29, 2023, 11:03 PM IST

thumbnail

മൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മലയാളി പ്രേക്ഷകർക്ക് ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറക്കിയത്. പ്രേക്ഷകർ എന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്‍റെ പുതിയ ചിത്രത്തിനും പ്രക്ഷേകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കമൽ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജൂണ്‍ 15ന് തെടുപുഴയിൽ വച്ചാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൈൻ ടോം ചാക്കോയാണ് കേന്ദ്ര കഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആൻ്റണി, സ്വാസിക, മെറീനാ മൈക്കിൾ, മാലാ പാർവതി, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെയും ചിത്രം ചൂണ്ടിക്കാട്ടുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ തമാശ രൂപേണയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ബിജിപാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.