K Krishnankutty On Power Crisis : യുഡിഎഫ് കാലത്തെ വൈദ്യുത കരാർ റദ്ദാക്കിയത് ഒരേ കമ്പനിക്ക് രണ്ടുനിരക്ക് നൽകിയതിനാല്‍ : കെ കൃഷ്‌ണൻ കുട്ടി - KSEB

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 8, 2023, 10:47 AM IST

എറണാകുളം : യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി (K Krishnankutty about Regulatory Commission). കെ.എസ്.ഇ.ബിയുടെ അഭിപ്രായത്തിന് വിരുദ്ധമായി നിയമവശങ്ങൾ പരിഗണിച്ചാണ് റെഗുലേറ്ററി കമ്മീഷൻ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അന്ന് അതിന് പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നുവെന്നാണ്  റെഗുലേറ്ററി കമ്മീഷന്‍റെ വാദം. എന്നാൽ ഇത് നഷ്ടത്തിനിടയാക്കുമെന്ന കാരണത്താല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിവെച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷവുമാണ് റെഗുലേറ്ററി കമ്മീഷൻ കരാര്‍ റദ്ദാക്കാൻ തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി നിയമത്തിലെ സെക്ഷൻ 108 പ്രകാരം റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുനപരിശോധിക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ സർക്കാർ സുപ്രീംകോടതിയെ വരെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി (K Krishnankutty On Power Crisis). കരാർ റദ്ദാക്കിയതിനെ തുടർന്നുണ്ടായ നഷ്‌ടം ജനങ്ങൾ വഹിക്കേണ്ടിവരും. വെള്ളത്തിന്‍റെ കുറവ് കൂടി വന്നതോടെയാണ് അധിക വില നൽകി വൈദ്യുതി വാങ്ങേണ്ടി വന്നത്. ഇത് കാരണം വന്ന നഷ്‌ടം ഉപഭോക്താക്കളുടെ മേൽ വരാതെ വഴിയില്ല. റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയത്  അന്നത്തെ കരാറിൽ  ആറായിരം കോടിയുടെ അഴിമതിയുണ്ടെന്നാണ്. ഒരേ കമ്പനിക്ക് തന്നെ രണ്ടുനിരക്ക് നൽകിയിരുന്നു. ഇതാണ് റദ്ദ് ചെയ്യാൻ കാരണമായത്. എല്ലാ തലത്തിലും ചർച്ച ചെയ്‌താണ് തീരുമാനമെടുക്കുന്നത്. ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്തതുമൂലമാണ് ഉത്പാദനം കൂട്ടാൻ കഴിയാത്തത്. ഇടുക്കിയിൽ വൈദ്യുത ഉത്പാദനത്തിന് യൂണിറ്റിന് 55 പൈസയാണ് ചെലവ്. പുറത്തുനിന്ന് വാങ്ങുന്നതിന് പത്ത് മുതൽ പന്ത്രണ്ട് രൂപ വരെയാണ് നിരക്ക് വരുന്നത്. ഇവിടെ 3000 ടി.എം.സി. വെള്ളമുണ്ട്. എന്നാൽ ഇവിടെ ആകെ 300 ടി.എം.സി മാത്രമാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുത കരാര്‍ റദ്ദാക്കുകയും അഞ്ച് മാസത്തിന് ശേഷം പുനസ്ഥാപിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്‌തത് വിവാദമായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.