ഇടുക്കി ജില്ല കലോത്സവം; കോഴ ആവശ്യപ്പെട്ട് വിധി കര്‍ത്താക്കള്‍, കലോത്സവ നഗരിയില്‍ സംഘര്‍ഷം - വിദ്യാഭ്യാസ ഉപഡയറക്‌ടർ ആർ വിജ
🎬 Watch Now: Feature Video
Published : Dec 7, 2023, 7:53 PM IST
ഇടുക്കി : ജില്ല കലോത്സവത്തിലെ (school kalolsavam Idukki District) നൃത്ത ഇനങ്ങളിലെ വിധികർത്തകൾക്കെതിരെ ആരോപണവുമായി രക്ഷിതാക്കളും മത്സരാർഥികളും (Idukki District school kalolsavam Mohiniyattam judges controversy). സംഭവത്തെ തുടര്‍ന്ന് കലോത്സവ നഗരിയിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മോഹിനിയാട്ടം മത്സരത്തിൽ വിധികർത്തകൾ കോഴ വാങ്ങി അർഹതപ്പെട്ടവരെ തഴഞ്ഞുവെന്നാണ് ആരോപണം. ഹയർസെക്കണ്ടറി വിഭാഗത്തിന്‍റെ മോഹിനിയാട്ടവുമായി ബന്ധപ്പെട്ടാണ് കലോത്സവ നഗരിയിൽ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. പ്രധാന വേദിയുടെ മുന്നിലായിരുന്നു സംഘര്‍ഷം. പിന്നാലെ പൊലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മത്സരാർഥി വിദ്യാഭ്യാസ ഉപഡയറക്‌ടർ ആർ വിജയ്ക്ക് പരാതി നൽകി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ മത്സരാർഥി അർച്ചനയാണ് പരാതിക്കാരി. ഹയർസെക്കണ്ടറി മോഹിനിയാട്ടത്തിന്‍റെ വിധി നിർണയത്തിൽ കൃത്രിമം കാണിച്ചു എന്നാണ് പരാതി. അർഹരായ മത്സരാർഥികളെ തഴഞ്ഞ് കട്ടപ്പനയിലെ പ്രമുഖനായ നൃത്താധ്യാപകന്‍റെ കീഴിൽ പഠിച്ച വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകിയെന്നും വിധികർത്താക്കളെ മാറ്റാതെ ഇനി തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലയെന്നും മത്സരാർഥി പറഞ്ഞു. വിധികർത്താക്കൾ കോഴ ആവിശ്യപ്പെട്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. പ്രോഗ്രാം കമ്മിറ്റിയുമായി ആലോചിച്ച ശേഷം വിഷയത്തിൽ നടപടിയെടുക്കുമെന്ന് ജില്ല കലോത്സവം ജനറൽ കൺവീനർ ആർ വിജയ് പറഞ്ഞു. നൃത്ത ഇനങ്ങളിൽ ഭൂരിപക്ഷം വിധികർത്തക്കളെയും നൃത്ത അധ്യാപകൻ സ്വാധീനിച്ചിട്ടുണ്ടെന്നും ഇത് തടയാൻ പരിശോധന നടത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. രക്ഷകർത്താക്കളുടെ ആരോപണത്തെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.