Heavy Rain In kozhikode കോഴിക്കോട്‌ കനത്ത മഴ തുടരുന്നു, മാവൂർ ഗ്രാമപഞ്ചായത്ത്‌ വെള്ളപ്പൊക്ക ഭീഷണിയിൽ - കോഴിക്കോട്‌ വെള്ളക്കെട്ടുകൾ രൂപ്പപെടുന്നു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 1, 2023, 11:15 PM IST

കോഴിക്കോട്‌: നാലു ദിവസത്തോളമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പുഴ വെള്ളം കയറിത്തുടങ്ങി (heavy rain in kozhikode). ചാലിയാറും ചെറുപുഴയും നിറഞ്ഞ് കവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. മാവൂർ ഗ്രാമ പഞ്ചായത്തിലെ ആയംകുളം, കൽപ്പള്ളി, ഊർക്കടവ് മേഖലയിലാണ് പുഴവെള്ളം കയറുന്നത്. മഴ ഇതേ നിലയിൽ തുടരുകയാണെങ്കിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാകും. ഇക്കാര്യം മുന്നിൽകണ്ട് മാവൂർ ഗ്രാമപഞ്ചായത്തും പോലീസും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. കനത്ത മഴയിൽ മാവൂർ കോഴിക്കോട് റോഡിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് ഭാഗങ്ങളിലാണ് പ്രധാന റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത്. ചെറുകിട വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ പ്രയാസമാണ് വെള്ളക്കെട്ട് ഉണ്ടാക്കുന്നത്. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള അഴുക്കുചാലുകൾ അടഞ്ഞു പോയതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണമായത്. മഴ ഇതേ നിലയിൽ തുടരുകയാണെങ്കിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാകും. മഴ ശക്തമായതിനാൽ അഴുക്കു ചാലുകൾ തുറക്കാൻ ഉള്ള ശ്രമവും നീണ്ടു പോകുകയാണ്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.