ഗാവര്‍ണറെ 'പാപ്പാഞ്ഞി' ആക്കി തീ കൊളുത്തി;ന്യൂ ഇയര്‍ പ്രതിഷേധമെന്ന് എസ്എഫ്ഐ - കോലം കത്തിച്ച് എസ്എഫ്ഐ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 31, 2023, 9:35 PM IST

കണ്ണൂര്‍: പുതുവർഷ രാവിലും ആഘോഷങ്ങളിൽ രാഷ്ട്രീയം കത്തി നിന്നു കണ്ണൂരിൽ. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്‌ഐ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്ന് എസ്എഫ്‌ഐ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും സിപിഎമ്മോ എസ്എഫ്ഐയോ ഗവര്‍ണറോ നിലപാടുകളില്‍ വിട്ടുവീഴ്‌ചവരുത്തി പരസ്‌പരം ചിരിക്കുക പോലും ചെയ്‌തിരുന്നില്ല. അതേസമയം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടരുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവർക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുനഃപരിശോധന ഹർജി നൽകിയതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ് എന്ന സൂചനയാണ് എസ് എഫ് ഐ പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെയാണ് പാപ്പഞ്ഞിയെ ഗവര്‍ണറുടെ മാതൃകയില്‍ നിര്‍മ്മിച്ചതെന്നും കത്തിച്ചതെന്നും എസ്എഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.
 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.