Ganja seized | തിരുവനന്തപുരം പള്ളിത്തുറയിൽ വൻ ലഹരി വേട്ട; 100 കിലോയിലധികം കഞ്ചാവുമായി നാല് പേർ പിടിയിൽ - കഞ്ചാവ് വേട്ട
🎬 Watch Now: Feature Video
തിരുവനന്തപുരം: പള്ളിത്തുറയിൽ 100 കിലോയിലധികം കഞ്ചാവുമായി നാല് പേർ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്.
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് സ്‌ക്വാഡിന്‍റേതാണ് നടപടി. പള്ളിത്തുറയിലെ വീട്ടിലെ കാറിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നൂറുകിലോ കഞ്ചാവ് കാറില്‍, വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് എക്‌സൈസ് സംഘം വളഞ്ഞത്. തുടർന്ന്, കാറിൽ നിന്ന് രണ്ട് പേരെയും വീട്ടിൽ നിന്ന് രണ്ട് പേരെയുമാണ് പിടികൂടിയത്.
വീട്ടിനുള്ളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ ഉള്ളതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ പള്ളിത്തുറയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു എന്നാണ് എക്‌സൈസ് നല്‍കുന്നവിവരം.
ഇടുക്കിയിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ : ഇടുക്കിയിൽ കഞ്ചാവ് കൈവശംവച്ച മൂന്ന് പേരെ അഗളി എക്സൈസ് പിടികൂടിയിരുന്നു. 53 ഗ്രാം കഞ്ചാവുമായി ചീരക്കടവ് സ്വദേശിയായ കൃഷ്‌ണമൂർത്തി, 30 ഗ്രാം കഞ്ചാവുമായി നവീൻ കുമാർ, 29 ഗ്രാം കഞ്ചാവുമായി സ്വർണഗദ്ധ ഊരിൽ രാമൻ എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്.