Family Tries To Commit Suicide: സഹകരണ ബാങ്കിന്‍റെ ജപ്‌തി നോട്ടിസ് ലഭിച്ചു; കൊരട്ടിയിൽ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു - കൊരട്ടിയിൽ ആത്മഹത്യ ശ്രമം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 25, 2023, 8:01 PM IST

തൃശൂർ: കൊരട്ടിയിൽ ജപ്‌തി നോട്ടിസ് (Notice Of Forfeiture) ലഭിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് (Tries To Commit Suicide) മൂന്നംഗ കുടുംബം. സഹകരണ ബാങ്കിൽ (Cooperative Bank) നിന്നും കുടുംബം 22 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്‌തി നോട്ടിസ് പതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കാതിക്കുടം സ്വദേശി തങ്കമണി (69), മരുമകള്‍ ഭാഗ്യലക്ഷ്‌മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ (Private Hospital) പ്രവേശിപ്പിച്ചു. ഇവരില്‍ അതുല്‍ കൃഷ്‌ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കൊരട്ടി പൊലീസ് (Koratty Police) അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂരിലെ വേലൂരില്‍ 64കാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. കിരാലൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസിനെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടർന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. വീട് പണിക്കായാണ് ഇയാള്‍ വായ്‌പ എടുത്തത്. തുടര്‍ന്ന് മകളുടെ വിവാഹാവശ്യത്തിനായി ലോണ്‍ 2018ൽ പുതുക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ വായ്‌പ, പലിശയടക്കം ആറ് ലക്ഷമായതോടെയാണ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. എന്നാല്‍ വായ്‌പ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്നായിരുന്നു വേലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ വിശദീകരണം. 

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.